കായണ്ണയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി ഇല്ലിക്കല്‍ കുടിവെള്ള പദ്ധതി; പ്രവൃത്തി ഉദ്ഘാടനം ചെയ്തു


കായണ്ണ: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ധനസഹായത്തോടെ കായണ്ണയിലെ ചെറുക്കാട് ആരംഭിക്കുന്ന ഇല്ലിക്കല്‍ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വഹിച്ചു. 26.5 ലക്ഷം രൂപ ചെലവിലാണ് കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്.

കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ രജിത സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.സി ശരണ്‍, എം.കെ വേലായുധന്‍, സുധ സുനീതന്‍ എന്നിവര്‍ സംസാരിച്ചു.