കാട്ടുപന്നികളുടെ ആക്രമണത്തില്‍ പൊറുതിമുട്ടി ജനങ്ങള്‍


വടകര: കാട്ടുപന്നികളുടെ ആക്രമണത്തില്‍ വലഞ്ഞ് ജനങ്ങള്‍. കാടിനോടുചേര്‍ന്ന പ്രദേശങ്ങളില്‍മാത്രം കണ്ടിരുന്ന കാട്ടുപന്നികളാണ് ഇപ്പോള്‍ കാടിന്റെ സാമീപ്യം പോലുമില്ലാത്ത മണിയൂര്‍, മുതുവന, വില്യാപ്പള്ളി കൊളത്തൂര്‍, മേമുണ്ട, കാര്‍ത്തികപ്പള്ളി ഭാഗങ്ങളിലെ ജനങ്ങള ബുദ്ധിമുട്ടിക്കുന്നത്. വീടുകളിലെയും വയലുകളിലെയും കൃഷിക്ക് ഇവ വലിയഭീഷണി തീര്‍ക്കുകയാണ്.

മണിയൂര്‍ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ വന്‍തോതിലാണ് കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നത്. എങ്ങനെ ഇവ ഈ പ്രദേശങ്ങളിലേക്ക് എത്തിയെന്നത് വ്യക്തമല്ല. ഓരോ പ്രദേശത്തെയും കുന്നുകളിലും മലകളിലുമാണ് പകല്‍സമയങ്ങളില്‍ കഴിയുന്നത്. രാത്രിയില്‍ വളരെ നേരത്തെതന്നെ പറമ്പുകളിലേക്ക് ഇറങ്ങും.

കാര്‍ത്തികപ്പള്ളി നമ്പര്‍വണ്‍ യു.പി. സ്‌കൂളിന്റെ പരിസരങ്ങളിലെ ഒട്ടേറെ വീടുകളിലെ ചേന, ചേമ്പ്, മരച്ചീനി എന്നിവ നശിപ്പിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ രാത്രികാലത്ത് കാട്ടുപന്നികളെ കണ്ടവരുമുണ്ട്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക