എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന ഒരുപിടി ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചു, മരക്കാറിലെ സൂഫി ഗാനത്തിലൂടെ കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞു; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടി വാര്‍ത്താ താരത്തില്‍ ഷാഫി കൊല്ലം (വീഡിയോ)


പാട്ടുകളെ, പ്രത്യേകിച്ച് മാപ്പിളപ്പാട്ടുകളെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത പേരാണ് കൊല്ലം ഷാഫിയുടെത്. ജനങ്ങള്‍ക്കിടയില്‍ തരംഗമായി മാറിയ ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ച അദ്ദേഹം ആല്‍ബം പാട്ടുകളിലൂടെയാണ് ശ്രദ്ധേയനായത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ ‘കണ്ണില്‍ എന്റെ’ എന്ന ഗാനത്തിലെ സൂഫി വരികള്‍ രചിച്ചത് കൊല്ലം ഷാഫിയാണ്. ചിത്രവും പാട്ടും പുറത്തിറങ്ങിയതോടെ കൊല്ലം ഷാഫിയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടി അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താ താരം 2021 പരിപാടിയിലെ ഏക ഗായകനാണ് ഷാഫി.

മരക്കാറിലെ ഗാനം:


പതിനെട്ട് വര്‍ഷം മുമ്പാണ് ഷാഫി ആല്‍ബം രംഗത്തേക്ക് ചുവടു വയ്ക്കുന്നത്. എന്നാല്‍ അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മിമിക്രി താരമായിരുന്നു ഷാഫി എന്ന കാര്യം പലര്‍ക്കും അറിയില്ല. ഇക്കാലയളവില്‍ ആയിരത്തിനു മേലെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട് ഷാഫി.

സുന്ദരി നീ വന്നു ഗസലായ്, കള്ളിപ്പെണ്ണേ, പൂവിതളല്ലേ ഫാസിലാ, വേണ്ടാ മോനേ ഇക്കളി വേണ്ടാ തുടങ്ങിയ ഷാഫിയുടെ നിരവധി ആല്‍ബം ഗാനങ്ങള്‍ മലയാളികളുടെ മനസില്‍ ഇന്നും ഹിറ്റായി നില്‍ക്കുന്നു. ഫ്‌ളവേഴ്‌സ് ടി.വിയിലെ സ്റ്റാര്‍ മാജിക് എന്ന എന്റര്‍ടെയിന്‍മെന്റ് ഷോയിലെ നിറസാന്നിധ്യമായിരുന്നു കൊല്ലം ഷാഫി.

കൊയിലാണ്ടിയുടെ വാര്‍ത്താ താരമായി കൊല്ലം ഷാഫിയെ തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്ത് വോട്ട് ചെയ്യൂ.

[wa]


വാര്‍ത്താ താരം മത്സരാര്‍ഥികളുടെ പ്രൊമോ കാര്‍ഡുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ….