അയനിക്കാട് കളരിപ്പടി ക്ഷേത്രത്തില്‍ മോഷണം; പോലീസ് അന്വേഷണം ആരംഭിച്ചു
പയ്യോളി: അയനിക്കാട് കളരിപ്പടി ക്ഷേത്രത്തിലും സമീപത്തെ കോറോത്ത് ക്ഷേത്രത്തിലും മോഷണം. കളരിപ്പടി ക്ഷേത്രത്തിലെ നാല് ഭണ്ഡാരങ്ങള്‍ കുത്തി തുറന്നു പണം കവര്‍ന്നു. മോഷണത്തിനുപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ ക്ഷേത്രവളപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
പയ്യോളി എസ് ഐ പി പി മനോഹരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡിനെ കൊണ്ടുവന്ന് ക്ഷേത്രത്തില്‍ പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
ഇന്നലെ രാത്രിയിലാണ് അയനിക്കാട് കളരിപ്പടി ക്ഷേത്രത്തിലും സമീപത്തെ കോറോത്ത് ക്ഷേത്രത്തിലും മോഷണം നടക്കുന്നത്. കോറോത്ത് ക്ഷേത്രത്തിന്റെ സമീപത്തെ സ്ഥാപനത്തിലെ സിസിടിവിയില്‍ നിന്നും മോഷണം നടത്തിയ ആളുടേതെന്ന് കരുതുന്ന ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ കുറിച്ച ചില സുചനകള്‍ ലഭിച്ചയായും പോലീസ് പറഞ്ഞു.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക